ബഹറിനിലേക്ക് വരുന്നവർക്കും ഇന്ത്യയിലേക്ക് പോകുന്നവർക്കുള്ള പുതിയ നിബന്ധനകൾ ഇന്നുമുതൽ പ്രാബല്യത്തിൽ ; കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനാൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂന്നു ആഴ്ചത്തേക്ക് കൂടി നീട്ടി

Jaihind News Bureau
Monday, February 22, 2021

 

ബഹ്‌റൈൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലും നിലവിൽ രോഗികളുടെ എണ്ണം ഏഴായിരം കടന്നതോടെ ആണ് കൂടുതൽ നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്തെത്തിയത് . ബഹ്‌റാനിലേക്കു വരുന്നവർ ഇന്നു മുതൽ മൂന്നു കൊവിഡ് റെസ്റ്റുകൾക്കു വിധേയരാകണം . വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ നടത്തുന്ന ടെസ്റ്റിന് പുറമേ രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് പത്താം ദിവസമാണ് നടത്തേണ്ടത്. ഓരോ പരിശോധനകൾ നടത്തി റിസൾട്ട് വരുന്നതുവരെ ഹോം ക്വാറന്റീൻ നിർബന്ധമാണ് . മുപ്പത്തി ആറു ബഹറിൻ ദിനാർ ആണ് മൂന്ന് ടെസ്റ്റ് കൂടി ഫീസായി ഈടാക്കുന്നത് . ആദ്യ ടെസ്റ്റ് ഒഴിച്ച് മറ്റു രണ്ടു റെസ്റ്റുകൾക്കുള്ള അനുമതി ബി വെയർ ആപ്പ് വഴി എടുക്കാവുന്നതാണ് . ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ 72 മണിക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതുകയും എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയുകയും വേണം. പ്രായവ്യത്യാസമില്ലാതെ എല്ലാവര്ക്കും rt – pcr നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാണ് . www.newdelhiairport .in എന്ന വെബ്സൈറ്റ് വഴിയാണ് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടത് . കഴിഞ്ഞ 14 ദിവസം നടത്തിയ മറ്റ് യാത്രയുടെ വിവരങ്ങൾ ഡിക്ലറേഷൻ ഫോമിൽ സൂചിപ്പിക്കണം . രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഫെബ്രുവരി ഏഴുമുതൽ ഇരുപത്തി ഒന്നുവരെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു . എന്നാൽ ആ നിയന്ത്രണങ്ങൾ വീണ്ടും മാർച്ച് 14 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.