മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

Jaihind Webdesk
Sunday, August 14, 2022

 

കൊച്ചി: എറണാകുളം അങ്കമാലിയിൽ മകന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിക്ക് മകന്‍ കിരണിന്‍റെ കുത്തേറ്റത്. ഇവരുടെ വീട്ടില്‍ വെച്ച്‌ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കുത്തി പരിക്കേല്‍പ്പിച്ചത്. പ്രതിയായ കിരണിനെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജെയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.