‘ആരോഗ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു’ ; പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

Jaihind News Bureau
Friday, March 13, 2020

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്.

വിമാനത്താവളങ്ങളിൽ കോവിഡ്-19 പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ 26 ന് നിർദേശം നൽകിയിരുന്നു. എന്നാൽ മാർച്ച് 3നാണ് കേന്ദ്ര നിർദേശം ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കെ.കെ ശൈലജക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്കെതിരെയും ജനങ്ങളുടെ ആശങ്ക ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം എന്നആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം.കെ മുനീർ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. അടിയന്തരപ്രമേയത്തിന്മേല്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.