ഗവര്‍ണര്‍ ഉയര്‍ത്തിയത് ഗൗരവമുള്ള വിഷയം , നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ആവശ്യപ്പെടണം; കെ സുധാകരന്‍ എം പി.

Jaihind Webdesk
Thursday, November 3, 2022

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയത് ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഒരു അന്വേഷണം നടത്താനെങ്കിലും കേന്ദ്രത്തോട് പറയണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണര്‍ തന്നെ അല്ലേയെന്നും കെപിസിസി പ്രസിഡണ്ട് ചോദിച്ചു. അങ്ങനെ എങ്കില്‍ അദ്ദേഹം അനുമതി നല്‍കട്ടെ. നീതിപൂര്‍വം പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ഉണ്ടെങ്കില്‍ അത് ചെയ്യട്ടേ. അത് ചെയ്യാതെയുള്ള യുക്തിരാഹിത്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വെറുതെ മാറി ഇരുന്ന് ഒരൊന്നും പറയുന്നതിനെ അനുകൂലിക്കുന്നില്ല. സവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താന്‍ ഗവര്‍ണര്‍ തയാറായില്ല. സര്‍ക്കാരുമായി തെറ്റിയപ്പോള്‍ ആണ് എല്ലാം പറയുന്നത്,  ഗവര്‍ണറെ വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിച്ചിട്ടുണ്ട്, തങ്ങള്‍ ഗവര്‍ണറുടെ വക്താക്കള്‍ അല്ല,  തങ്ങള്‍ ഉന്നയിച്ച ആരോപണമാണ് ഗവര്‍ണര്‍ പറയുന്നത്, ഗവര്‍ണറെ വച്ച് കേരളത്തില്‍ കേന്ദ്രം പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോണ്‍ഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്.  ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല.  അത് എതിര്‍ക്കാന്‍ ശക്തമായ പ്രതിപക്ഷം ഇവിടെ ഉണ്ട്  എന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ഗവര്‍ണര്‍ സ്ഥാനത്തെ ആക്ഷേപിക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചത് ജനാധിപത്യ വിരുദ്ധമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് മുഖം തിരിക്കുന്നത് ജനാധിപത്യപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി