സതീഷ് ബാബു പയ്യന്നൂരിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Thursday, November 24, 2022

തിരുവനന്തപുരം: സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. എഴുത്തിനോടും കലാരംഗത്തോടും അടങ്ങാത്ത അഭിനിവേശമായിരുന്നു സതീഷ് ബാബുവിന്. അതുകൊണ്ടു തന്നെയാണ് ബാങ്ക് ജോലി ഉപേക്ഷിച്ച അദ്ദേഹം സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയെന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.  സതീഷ് ബാബുവിന്‍റെ അപ്രതീക്ഷിത വിയോഗം കലാ, സാംസ്‌കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.