മേയർക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ ജയില്‍ മോചിതരായി

Jaihind Webdesk
Thursday, November 24, 2022

 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് അറസ്റ്റിലും റിമാൻഡിലുമായ കെഎസ്‌യു നേതാക്കൾ ജയിൽ മോചിതരായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് 17 ദിവസങ്ങൾക്ക് ശേഷം ഇവർ ജില്ലാ ജയിലിൽ നിന്ന് മോചിതരായത്. കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ അനന്തകൃഷ്ണൻ, ഗോപുനെയ്യാർ, കൃഷ്ണകാന്ത് എന്നിവരാണ് ജയിൽ മോചിതരായത്. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് സെയ്ദലി ഉൾപ്പെടെയുള്ള പ്രവർത്തകർ പൂജപ്പുര ജില്ലാ ജയിലിന് മുന്നിൽ ഇവർക്ക് സ്വീകരണം നൽകി.