‘ഇ.പിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണം’; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍

Jaihind Webdesk
Monday, December 26, 2022

പാലക്കാട്: സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎല്‍എ. വിഷയം പാർട്ടി അന്വേഷണം നടത്തി ഒതുക്കിത്തീർക്കാനാണ് എം.വി ഗോവിന്ദൻ ശ്രമിക്കുന്നത്. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തടിതപ്പാൻ ഇതൊരു ഉള്‍പ്പാർട്ടി തർക്കമല്ല. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഈ വർഷം തന്നെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഷാഫി പരിഹസിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ് നേതാക്കൾ നടത്തിയിരിക്കുന്നതെന്നും ബംഗാളിൽ സിപിഎം 30 വർഷം കൊണ്ട് നടത്തിയ അഴിമതി പിണറായി ഭരണത്തില്‍ 6 വർഷം കൊണ്ട് നടത്തിയെന്ന്  ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.