കൊവിഡ് ലോക്ക്ഡൗണ്‍; പ്രവാസികളുടെ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം: മന്‍സൂർ പള്ളൂർ

Jaihind News Bureau
Friday, April 10, 2020

കൊവിഡ് ലോക്ക്ഡൗണ്‍; പ്രവാസികളുടെ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം: മന്‍സൂർ പള്ളൂർ

കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ പല പ്രശ്‌നങ്ങളും നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മൻസൂർ പള്ളൂർ. കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തില്‍ ഇടപെടേണ്ടതുണ്ടെന്നും  മൻസൂർ പള്ളൂർ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പാക്കേജുകളില്‍ പ്രവാസികളെ തീരെ ഗൗനിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്ന് മന്‍സൂർ പള്ളൂര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് മുന്നില്‍ നാല് കാര്യങ്ങളാണ് പ്രവാസികള്‍ക്ക് മുന്നോട്ടുവെക്കാനുള്ളതെന്നും മൻസൂർ പള്ളൂർ പറഞ്ഞു.

1. വ്യോമ ഗതാഗതം പുനസ്ഥാപിച്ചാല്‍ ഉടന്‍ എല്ലാ പ്രവാസി ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിക്കു രൂപംനല്‍കണം.

2. പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ, ആരോഗ്യ രക്ഷ എന്നിവ ഉറപ്പു വരുത്താന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കണം.

3. പ്രവാസികള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണം.

4. അടിയന്തര സാഹചര്യങ്ങളില്‍ സാഹയത്തിനായി എല്ലാ പ്രവാസികള്‍ക്കും വിളിക്കാവുന്ന ഒരു ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഒരുക്കണം.