ആറുവയസുകാരനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി, 14 കാരിയെ പീഡിപ്പിച്ചു; ബന്ധുവിന് വധശിക്ഷ

Jaihind Webdesk
Saturday, July 22, 2023

 

ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക് വധ ശിക്ഷ. മറ്റ് നാലു കേസുകളിൽ മരണം വരെ തടവുശിക്ഷയും വിധിച്ചു. ആകെ 104 വർഷം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. 2021 ഒക്ടോബര്‍ 3ന് പുലർച്ചെ 3 മണിക്കായിരുന്ന ക്രൂരകൃത്യം അരങ്ങേറിയത്.