കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Jaihind Webdesk
Thursday, December 15, 2022

 

കൊല്ലം: പരവൂർ പാലമുക്കിൽ കാറിന് തീപിടിച്ച് മധ്യവയസ്കൻ മരിച്ചു. പരവൂർ വേളമാനൂർ സ്വദേശി സുധിയാണ് മരിച്ചത്. കാർ പൂർണ്ണമായും കത്തിക്കരിഞ്ഞു. തീപിടിച്ചതിന് പിന്നാലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകനാണ് മരിച്ച സുധി വേളമാനൂർ.