‘കുഞ്ഞിനെ അമ്മയില്‍ നിന്ന് വേർപെടുത്തിയത് യോഗിയുടെ യുപിയില്‍ അല്ല, പിണറായിയുടെ കേരളത്തില്‍’; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Monday, October 25, 2021

 

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മാർച്ച് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. കോടതി ദത്ത് സ്റ്റേ ചെയ്ത നടപടി പോലീസിനും സർക്കാരിനും സിപിഎമ്മിനുമേറ്റ തിരിച്ചടിയെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. കുഞ്ഞിനെ അമ്മയിൽ നിന്ന് വേർപെടുത്തിയത് യോഗിയുടെ യുപിയിൽ അല്ല പിണറായിയുടെ കേരളത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.