ആ വിടവ് നികത്തപ്പെടില്ല; മാമുക്കോയയുടെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, April 26, 2023

തിരുവനന്തപുരം: മാമുക്കോയയുടെ വിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാളി പ്രേക്ഷക മനസ്സുകളിൽ ഇന്നും മായാതെ തുടിച്ചുനിൽക്കുന്ന നിരവധി ടിപ്പിക്കൽ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ജനകീയ കലാകാരനായിരുന്നു മാമുക്കോയ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പല ചിത്രങ്ങളിലും ചിരിയുടെ മാലപ്പടക്കങ്ങൾക്കു തിരികൊളുത്തുകയും, അതിലൂടെ ആ ചിത്രങ്ങളെ ബോക്സ് ഓഫീസ് ഹിറ്റുകളാക്കി മാറ്റിത്തീർക്കുകയും ചെയ്ത മാമുക്കോയ എത്രയോ കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ആ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ല.
തനിക്ക് അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന ആളായിരുന്നു മാമുക്കോയ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.