എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ദുബായിൽ

JAIHIND TV MIDDLE EAST BUREAU
Saturday, January 1, 2022

ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം യു എഇ യിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു ദുബായ് വിമാനത്താവളത്തിൽ ഇൻകാസ് പ്രവർത്തകർ സ്വീകരണം നൽകി .

സ്വീകരണ ചടങ്ങിൽ ഇൻകാസ് പ്രസിഡണ്ട് ശ്രീ മഹാദേവൻ വാഴശ്ശേരിൽ , ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ , വൈസ് പ്രസിഡൻറ് മാരായ എൻ പി രാമചന്ദ്രൻ , ടി എ രവീന്ദ്രൻ , സെക്രട്ടറിമാരായ അബ്ദുൽ മനാഫ് , ചന്ദ്ര പ്രകാശ് ഇടമന , ഗ്ലോബൽ കമ്മിറ്റി മെമ്പർ മുഹമ്മദ് റാഫി , ഷാർജ ഇൻകാസ്പ്രസിഡണ്ട്
അഡ്വക്കേറ്റ് വൈ എ റഹീം തുടങ്ങിയവർ പങ്കെടുത്തു.