താനൂര്‍ ബോട്ടപകടം; കുട്ടികളടക്കം 22 പേര്‍ മരിച്ച ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാവില്ലെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, May 9, 2023

കൊച്ചി: താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി ഇടപെടല്‍. കുട്ടികളടക്കം 22 പേര്‍ മരിച്ച ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും  ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സംഭവം ഏറെ വേദനിപ്പിക്കുന്നു. ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു.

അതേ സമയം ബോട്ടുടുമയായ നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.