കേരളത്തിന് പിന്നാലെ തമിഴ്‌നാടും നിക്ഷേപം തേടി യുഎഇയില്‍ ; ദുബായ് വേള്‍ഡ് എക്‌സപോയില്‍ അതിഥിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Elvis Chummar
Friday, March 25, 2022

ദുബായ് : തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായതിന് ശേഷമുള്ള, ആദ്യ യുഎഇ സന്ദര്‍ശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച്, യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി, യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

തമിഴ്‌നാട് വ്യവസായ വകുപ്പ് മന്ത്രി തങ്കം തേനരസു, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോക്ടര്‍ അമന്‍ പുരി, പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ദുബായ് വേള്‍ഡ് എക്പ്‌സോയിലെ, തമിഴ് വാരാചാരണ പരിപാടികളിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംബന്ധിയ്ക്കും.