ചൈന മുഖ്യപങ്കാളിയെന്ന് താലിബാന്‍ ; അഫ്ഗാനില്‍ എംബസി ഉണ്ടാകുമെന്നും വക്താവ്

Jaihind Webdesk
Friday, September 3, 2021

കാബൂള്‍ : അഫ്ഗാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസിയുണ്ടാകും. ചൈനയുടെ സഹായത്തോടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. വികസനകാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനപങ്കാളി ചൈനയായിരിക്കും. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ്.