മുഖ്യമന്ത്രിക്കും ജലീലിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് നിരന്തരം ഭീഷണി; ജീവന്‍ അപകടത്തിലെന്ന് സ്വപ്ന

Jaihind Webdesk
Sunday, July 3, 2022

 

തിരുവനന്തപുരം: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതി  സ്വപ്നാ സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഭീഷണി സന്ദേശങ്ങളുടെ ഫോണ്‍ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു.