സ്വപ്‌ന സുരേഷ് സിപിഎം മന്ത്രിമാരുടേയും സ്പീക്കറുടേയും ഉറ്റതോഴി; എകെജി സെന്‍ററുമായും ഉന്നതരുമായും അടുത്തബന്ധം| VIDEO

Jaihind News Bureau
Tuesday, July 7, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം. സിപിഎം മന്ത്രിമാരുടേയും സ്പീക്കറുടേയും ഉറ്റതോഴിയാണിവര്‍. മുഖ്യമന്ത്രിയുടെ ഓഫീസിനു പുറമേ  മന്ത്രിമാരുടെ ഓഫീസുകളിലും സ്വപ്ന ഇടപെട്ടിരുന്നു. എകെജി സെന്‍ററുമായും സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്.

ഇവര്‍ക്കു പുറമേ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കൊപ്പമുള്ള സ്വപ്നയുടെ ചിത്രങ്ങളും പുറത്തുവന്നു.  തലസ്ഥാനത്ത് നടന്ന സ്വകാര്യപരിപാടിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സ്വപ്ന സുരേഷും ഒരുമിച്ച് പങ്കെടുത്തതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സ്വപ്നയുടെ ചുമലില്‍ തട്ടി സ്പീക്കർ കുശലം പങ്കിടുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം സ്വപ്‌ന സുരേഷിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു. എയർ ഇന്ത്യ സ്റ്റാറ്റ്സിൽ ജോലി ചെയ്യുമ്പോൾ പെൺകുട്ടിയെ നിർബന്ധിച്ച് ആൾമാറാട്ടത്തിന് വിധേയയാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സർക്കാരിന്‍റെ ഐ.ടി ഉദ്യോഗസ്ഥയാണെന്ന വിവരം അന്വേഷണത്തിനിടെ മറച്ചുവയ്ക്കുകയും ചെയ്തു. സ്വപ്ന ഉപദ്രവിച്ചതായി ബന്ധുവായ മറ്റൊരു യുവതി ഒന്നര വർഷം മുമ്പ് പൊലീസിലും പരാതി നൽകിയിരുന്നു.

https://www.youtube.com/watch?v=hU9L9TksXpc&feature=youtu.be