‘എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ’; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കുഴഞ്ഞുവീണു | VIDEO

Jaihind Webdesk
Saturday, June 11, 2022

പാലക്കാട്: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. ഷാജ് കിരണ്‍ പറഞ്ഞതുപോലെ തന്നെയാണ് എല്ലാം നടക്കുന്നത്. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അത് നടന്നു. വക്കീലിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നു. ജീവിക്കാന്‍ അനുവദിക്കൂ എന്ന് പറഞ്ഞ് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍  പൊട്ടിക്കരഞ്ഞു. ഇതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. ആര്‍ കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇക്കാര്യം പരാമർശിച്ചാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്. തനിക്ക് അഭിഭാഷകനെ പോലും കിട്ടരുത് എന്നാണ് ഇതിന് പിന്നിലെ ഉദ്ദേശം. അതേസമയം മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന ആവർത്തിച്ചു. ഒപ്പം നില്‍ക്കുന്നവരെ ദ്രോഹിക്കാതെ തന്നെ വേണമെങ്കില്‍ കൊന്നേക്കൂ എന്നും സ്വപ്ന പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.