സുപ്രീംകോടതി മേല്‍നോട്ട സമിതി ഈമാസം നാലിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും

Jaihind News Bureau
Sunday, June 2, 2019

ഇടുക്കി: സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഈ മാസം നാലിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും, മഹാപ്രളയത്തിന് ശേഷം ആദ്യമായാണ് മേല്‍നോട്ട സമിതി അംഗങ്ങള്‍ അണക്കെട്ടിലെത്തുന്നത്.

കാലവര്‍ഷത്തിന് മുന്നോടിയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സമിതിയുടെ ലക്ഷ്യം. അണക്കെട്ടിലെത്തുന്ന ഉന്നതാധികാര സമിതി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍, ഗാലറി, അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുകുന്ന സ്വീ പേജ് ജലത്തിന്റെ അളവ്, ബേബി ഡാം തുടങ്ങിയവ പരിശോധിക്കും. അണക്കെട്ടിലെ 13 ഷട്ടറുകള്‍ ഉയര്‍ത്തി സംഘം പരിശോധിക്കും. പരിശോധനക്ക് ശേഷം കുമളിയിലെ മുല്ലപ്പെരിയാര്‍ ഓഫീസില്‍ കേരളവും തമിഴ്‌നാടുമായുള്ള സംയുക്ത യോഗം ചേരും. പ്രളയകാലത്ത് പെരിയാര്‍ നദിയിലേക്ക് കൂടുതല്‍ ജലം തുറന്ന് വിട്ടതായിരുന്നു കേരളം പ്രളയത്തില്‍ മുങ്ങാന്‍ കാരണമായത്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപെട്ട് കേരളത്തിന് ദോശകരമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കേരളം ഉന്നയിക്കും. അതേ സമയം വള്ളക്കടവ് വഴിയുള്ള പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാടും ഉന്നയിക്കും. സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രണ്ട് വീതം പ്രതിനിധികളാണ് ഉള്ളത്. രണ്ട് തവണ സമിതിയുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്നെങ്കിലും തമിഴ്‌നാടിന്റെ നിസ്സഹകരണം മൂലം മാറ്റി വക്കുകയായിരുന്നു,