‘വിശ്വാസം ജീവവായുവാണ്, സർക്കാർ വിരട്ടാന്‍ നോക്കേണ്ട’ : ജി സുകുമാരന്‍ നായർ

Jaihind Webdesk
Tuesday, April 6, 2021

ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ.കെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശബരിമലയെ പ്രചരണവിഷയമാക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. അതേസമയം സർക്കാർ വിരട്ടാന്‍ നോക്കേണ്ടെന്നും വിശ്വാസം ജീവവായുവാണെന്നും സുകുമാരന്‍ നായർ പ്രതികരിച്ചു.

‘വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കുമെന്ന് സുകുമാരന്‍ നായർ വ്യക്തമാക്കി. എ.കെ ബാലന്‍ അദ്ദേഹത്തിന്‍റെ വഴി നോക്കട്ടെ. ഞാന്‍ എന്‍റെ വഴി നോക്കിക്കൊള്ളാം.വിശ്വാസം ജീവവായുവാണ്, അതിനെ തൊടാന്‍ ആര് ശ്രമിച്ചാലും തടയും. സർക്കാർ വിരട്ടാൻ നോക്കേണ്ട’ – സുകുമാരന്‍ നായർ പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനക്കെതിരെയാണ് നിയമമന്ത്രി രംഗത്തെിയത്.