സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം മദ്ധ്യവയസ്കന്‍റെ ആത്മഹത്യാശ്രമം

Thursday, December 13, 2018

BJP-Samaram-Suicide-attempt

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം അയ്യപ്പഭക്തന്‍റെ ആത്മഹത്യാശ്രമം. രാത്രി രണ്ട് മണിയോടു കൂടി സമരപന്തലിന്‍റെ എതിർ ഭാഗത്ത് റോഡരികിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച് സമരപന്തലിന് സമീപത്തേക്ക് ഓടി വരുകയായിരുന്നു. പോലീസും ബിജെപി പ്രവർത്തകരും ചേർന്ന് തീയണച്ച് അശുപത്രിയിൽ എത്തിച്ചു. മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പുലർച്ചെ രണ്ടു മണിയോടെ സമരപന്തലിന്‍റെ എതിർ ഭാഗത്തു റോഡരികിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ചു സമരപന്തലിനു സമീപത്തേക്ക് ഓടി വരുകയായിരുന്നു. പൊലീസും ബിജെപി പ്രവർത്തകരും ചേർന്ന് തീയണച്ച് അശുപത്രിയിൽ എത്തിച്ചു