വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

Jaihind Webdesk
Tuesday, May 21, 2019

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടപടി.

സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവർത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു അറിയിച്ചു.