വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

Jaihind Webdesk
Monday, May 6, 2019

കൊല്ലം പോളയത്തോട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്.

ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒന്നാം വർഷ ഏവിയേഷൻ കോഴ്സ് വിദ്യാത്ഥിനിയായിരുന്നു.