പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Jaihind Webdesk
Wednesday, June 12, 2019

കൊല്ലം പത്തനാപുരം പാഠത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി സുരക്ഷ വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂർ സ്വദേശി ആഷിഖ് (19)  ആണ് മരിച്ചത്. വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാൻ സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്. ഇവിടെ രാഷ്ട്രീയ സംഘർഷ ത്തെ തുടർന്ന് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടയിൽ രാത്രിയിൽ സുഹൃത്തിനൊപ്പം പോലിസിനു മുന്നിൽ പെട്ട ആഷിഖ് ഭയന്ന് ഓടുകയായിരുന്നു. സുഹൃത്ത് ജോമോൻ ആശുപത്രിയിൽ ചികിത്സയിലാണ്.