സോണിയാ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ ഇന്നും ശക്തമായ പ്രതിഷേധം; തിരുവനന്തപുരത്ത് അറസ്റ്റ് വരിച്ച് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍

Jaihind Webdesk
Wednesday, July 27, 2022

ന്യൂഡല്‍ഹി: മോദി സർക്കാര്‍ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി വീണ്ടും ഉയർത്തിക്കൊണ്ടുവന്ന നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. മൂന്നാം തവണയാണ് സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തുടരുകയാണ്.

മുമ്പ് രണ്ട് ദിവസങ്ങളിലായി ഒമ്പത് മണിക്കൂറോളം സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അതേസമയം ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഡൽഹി എഐസിസി ആസ്ഥാനത്തും പാർലമെന്‍റിലും പ്രതിഷേധം ശക്തമാണ്. ഇന്നലെ രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.

കേരളത്തിലും ശക്തമായ പ്രതിഷേധമാണ്  കോണ്‍ഗ്രസ് ഉയർത്തുന്നത്. ഇന്ന് രാജ്ഭവനിലേക്ക് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മാർച്ച് നടത്തി. രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉള്‍പ്പെടെ നൂറ് കണക്കിന് നേതാക്കള്‍ അറസ്റ്റ് വരിച്ച് പ്രതിഷേധിച്ചു.