വാളയാറില്‍ തുടര്‍സമരം പ്രഖ്യാപിച്ച് സമരസമിതി

Jaihind Webdesk
Friday, May 21, 2021

പാലക്കാട് : വാളയാർ കേസിൽ  തുടർ സമരം പ്രഖ്യാപിച്ച് സമരസമിതി. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും അന്വേഷത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ സമരസമിതി തുടർ സമര പ്രഖ്യാപനം നടത്തിയത്.

പെൺകുട്ടികളുടെ വീടിന് മുന്നിൽ നടന്ന സമര പ്രഖ്യാപനത്തിന്‍റെ ഭാഗമായി  കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള  തുടർസമര പ്രതിജ്ഞ എടുത്തു. വാളയാർ പെൺകുട്ടികളുടെ  അമ്മയാണ് സമരപ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ നീതിസമരസമിതി ചെയർമാർ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.