ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് : യു.വി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി

Jaihind News Bureau
Thursday, November 12, 2020

ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സിഇഒ യു.വി ജോസിന്‍റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഡിവൈഎസ്പി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. സെക്രട്ടേറിയേറ്റിലെ ഓഫീസില്‍ എത്തിയായിരുന്നു മൊഴിയെടുക്കൽ.

യൂണിടാക്കുമായുള്ള കരാർ സംബന്ധിച്ച് തനിക്കറിയില്ലെന്നും കരാർ തയ്യാറാക്കിയത് എം ശിവശങ്കർ ആണെന്നുമായിരുന്നു യു.വി ജോസിന്‍റെ ആദ്യ മൊഴി. ഇക്കാര്യങ്ങളിലെ കൂടുതൽ വിശദാംശങ്ങളാണ് അന്വേഷണ സംഘം ഇന്ന് ശേഖരിച്ചത്.