ഇത് നന്മകളുടെ ‘സ്രോതസ്’: കൊവിഡ് ദുരിതകാലത്ത് അര്‍ഹരായവര്‍ക്ക് 25 വിമാന ടിക്കറ്റുകളുമായി സ്രോതസ് യുഎഇ

Jaihind News Bureau
Saturday, May 9, 2020

ദുബായ് : യുഎഇ കേന്ദ്രമായ പ്രവാസി കൂട്ടായ്മയായ സ്രോതസ് , കൊവിഡ് ദുരിത കാലത്ത് നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. ആദ്യഘട്ടത്തില്‍ ഇരുപത്തിയഞ്ച് വിമാന ടിക്കറ്റുകളാണ് നല്‍കുക.

യുഎഇയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയാണിത്. ഇപ്രകാരം, സ്രോതസിലെ തന്നെ അംഗങ്ങള്‍ സ്വരൂപിച്ചെടുത്ത പണം ഉപയോഗിച്ചാണ് ഇത്തരത്തില്‍ സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത്. നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍, പാസ്‌പോര്‍ട്ട് കോപിയും വീസ സംബന്ധിച്ച വിവരങ്ങളും സഹിതം, 00971 52 481 8500 എന്ന നമ്പറിലേക്ക് വിവരങ്ങള്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.