മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

Jaihind Webdesk
Wednesday, February 13, 2019

Rahul-Gandhi-Sonia-Gandhi-1

റഫാൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യൻ ജനതയെ പ്രധാനമന്ത്രി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും  കബളിപ്പിക്കല്‍,  ഭീഷണി, പൊള്ള വാഗ്ദാനങ്ങള്‍ ഇവയെല്ലാമാണ് മോദി സർക്കാരിന്‍റെ മുഖമുദ്രയെന്നും സോണിയ ഗാന്ധി വിമർശിച്ചു.

റഫാൽ ഇടപാടിന്‍റെ കാര്യത്തിൽ മോദി യാതൊരു ലജ്ജയുമില്ലാതെ രാജ്യത്തെ ജനങ്ങളോടും ഉന്നത കോടതിയില്‍ പോലും നുണ പറയുകയാണ്.  മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇന്ന് നേരിടുന്നത്.  അഞ്ച് വർഷത്തെ ദുർഭരണം കൊണ്ട് മോദി സമൂഹത്തെ നശിപ്പിച്ചുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ രൂക്ഷ വിമ‌ർശനം.

യോഗത്തിന് ശേഷം പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു.[yop_poll id=2]