മഹാരാഷ്ട്രയില്‍ സൈനികകേന്ദ്രത്തിന് സമീപം സ്ഫോടനം; 6 മരണം

Jaihind Webdesk
Tuesday, November 20, 2018

മഹാരാഷ്ട്രയിൽ സൈനിക കേന്ദ്രത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചതായി സൂചന.  വാർധ ജില്ലയിൽ പുൽഗാവിലെ സൈനിക ഡിപ്പോയ്ക്ക് സമീപമായിരുന്നു സ്ഫോടനമുണ്ടായത്.

സൈനികര്‍ ഷൂട്ടിംഗ് പരിശീലനം നടക്കുന്ന സ്ഥലമാണിത്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.