സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് മരണം; വാതകം ചോർന്നത് ടാങ്കറില്‍ നിന്ന്; ഇരുപതോളം പേർ ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Thursday, January 6, 2022

 

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയുണ്ടായ അപകടത്തില്‍ പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം പേരുടെ നില ഗുരുതരമാണ്.

സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ നിന്നാണ് രാസവസ്തു ചോർന്നത്. ഓടയിലേക്ക് മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. അനധികൃതമായി രാസമാലിന്യം തള്ളാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്നാണ് സൂചന.

സംഭവത്തിനുപിന്നാലെ ടാങ്കർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ ചികിത്സയ്ക്കായി സൂറത്ത് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.