കുവൈറ്റില്‍ 99 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 562 കൊവിഡ് രോഗികള്‍ കൂടി; മരണം 6

Jaihind News Bureau
Thursday, June 4, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 6 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 236 ആയി. 562 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 29921 ആയി.  വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ഇന്ത്യക്കാര്‍ ആണ്.  ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 8889 ആയി. പുതിയതായി 1473 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 17223 ആയി . 12462 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .