മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയർത്തും; ജാഗ്രതാ നിർദേശം

Jaihind Webdesk
Tuesday, December 19, 2023

Mullaperiyar-Dam-1

 

ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടർ ഇന്ന് രാവിലെ 10 മണിക്ക് ഉയർത്തും. അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടതിനെ തുടർന്നാണ് അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്‍റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കും.