ഷുഹൈബ് വധക്കേസ്: രണ്ട് DYFI പ്രവര്‍ത്തകര്‍ പിടിയില്‍

Jaihind Webdesk
Monday, September 3, 2018

എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അവിനാശ്, നിജിൽ എന്നിവരാണ് പിടിയിലായത്. കേസിൽ നിജിൽ പന്ത്രണ്ടും, അവിനാശ് പതിമൂന്നാം പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുള്ളവരെ പിടികൂടാനാവാത്തത് പ്രതിഷേധത്തിന് ഇടയായിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോള്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുന്നത്.