സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

Jaihind News Bureau
Tuesday, March 3, 2020

തിരുവനന്തപുരം വെഞ്ഞാറമൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി ആണ് മരിച്ചത്. യുവതിയുടെ വീടിന് സമീപത്തെ കക്കൂസ് കുഴിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം കുഴിയിൽ തള്ളിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒളിവിൽ പോയ സിനിയുടെ ഭർത്താവ് കുട്ടനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ മുതലാണ് സിനിയെ കാണാതായത്.

teevandi enkile ennodu para