പുന്ന നൗഷാദ് വധം: രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കുവേണ്ടി ലൂക്കൗട്ട് നോട്ടീസ്

Jaihind Webdesk
Monday, August 26, 2019

തൃശ്ശൂര്‍ ചാവക്കാട് പുന്നയിലെ കോണ്‍ഗ്രസ് നേതാവ് നൗഷാദിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കി. കേസില്‍ മുഖ്യപ്രതികളായ എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ജലാലുദ്ധീന്‍ എന്ന കാരി ഷാജി (49 വയസ്സ്), എസ്.ഡി.പി.ഐ പ്രവര്‍ത്തകൻ ഫൈസല്‍ (37) എന്നിവരുടെ ലുക്ക്ഔട്ട് നോട്ടീസാണ് പോലീസ് പുറത്തിറക്കിയത്. ഇതില്‍ ഫൈസല്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. 18ഓളം പ്രതികള്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തതില്‍ രണ്ട് പേരെയും ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് പേരെയുമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകത്തില്‍ പങ്കെടുത്തവരെക്കുറിച്ച് പിടിയിലായവരില്‍ നിന്നും പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.