കണ്ണൂരില്‍ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു

Jaihind Webdesk
Tuesday, July 30, 2019

എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു. കണ്ണൂർ സിറ്റി സ്വദേശി അബ്ദുൾ റൗഫ് എന്ന കട്ട റൗഫ് ആണ് വെട്ടേറ്റ് മരിച്ചത്.

2016 ൽ എസ്.ഡി.പി.ഐ പ്രവർത്തകൻ ഫാറൂഖിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് അബ്ദുൾ റൗഫ്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് റൗഫ് വെട്ടേറ്റ് മരിച്ചത്. കഞ്ചാവ്, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട കട്ട റൗഫ്.

teevandi enkile ennodu para