ക്ലിഫ് ഹൗസില്‍ വെടിപൊട്ടി: സംഭവം തോക്ക് വൃത്തിയാക്കുന്നതിനിടെ; വന്‍ സുരക്ഷാ വീഴ്ച

Jaihind Webdesk
Tuesday, December 6, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വന്‍ സുരക്ഷാ വീഴ്ച. തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിർന്നതാണെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കും.