‘ശിവശങ്കർ സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്ച്യു ഹോട്ടലിൽ കാഷ്യറായിരുന്നില്ല’; മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ

Jaihind News Bureau
Monday, July 13, 2020

എം.ശിവശങ്കറിനെ ന്യായീകരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ എ. ശിവശങ്കർ സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്യു ഹോട്ടലിൽ കാഷ്യറായിരുന്നില്ലെന്നായിരുന്നു ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. വസ്തുതകൾ ലഭിക്കാത്തതിനാൽ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.