ശശി തരൂരിന് യാതൊരു വിലക്കുമില്ല; വി.ഡി സതീശന്‍

Jaihind Webdesk
Sunday, November 20, 2022

കൊച്ചി: ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .  ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ല. ഹിമാചലിലും ഗുജറാത്തിലും താര പ്രചാരകരില്‍ ശശി തരൂര്‍ നേരത്തെ തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒഴിവാക്കിയത് അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തരൂര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്‍റ്  നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസില്‍ അങ്ങനെ ആരെയും ഒഴിവാക്കാന്‍ ആവില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.