ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 14 വ്യാഴാഴ്ച മുതല്‍

JAIHIND TV DUBAI BUREAU
Wednesday, April 13, 2022

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന, പത്താമത് റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 14 ന് വ്യാഴാഴ്ച ആരംഭിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് രാത്രി ഒമ്പത് മുതലാണ് മത്സരമെന്ന്, സ്‌പോര്‍ട്‌സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ റോയ് മാത്യു, കണ്‍വീനര്‍ റോബിന്‍ പത്മാകരന്‍ എന്നിവര്‍ അറിയിച്ചു.

സ്‌കൂള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്‍റ് വൈ എ റഹിം അധ്യക്ഷത വഹിക്കും. ഒമ്പത് ടീമുകള്‍ മത്സരത്തില്‍ അണിനിരക്കും.