ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീമിന്‍റെ മാതാവിന്‍റെ ഖബറടക്ക ചടങ്ങ് പൂര്‍ത്തിയായി

JAIHIND TV DUBAI BUREAU
Friday, September 9, 2022

 

ഷാര്‍ജ: ഗള്‍ഫിലെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീമിന്‍റെ മാതാവ് കൊല്ലം മൈനാഗപ്പള്ളി വേങ്ങ ഐസിഎസ് ജംഗ്ഷന്‍ ചാമതുണ്ടില്‍ വീട്ടില്‍ അന്തരിച്ച അസുമാ ബീവിയുടെ (94) ഖബറടക്ക ചടങ്ങുകള്‍ നാട്ടില്‍ പൂര്‍ത്തിയായി. പരേതനായ കെ യൂനുസ് കുഞ്ഞ് ആണ് ഭര്‍ത്താവ്. അസുമാ ബീവിയുടെ നിര്യാണത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വ്യവസായ രംഗത്തെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

പ്രൊഫസര്‍ കെ.വൈ മുഹമ്മദ് കുഞ്ഞ് (പ്രിന്‍സിപ്പല്‍, എ.ജെ കോളേജ്, തോന്നക്കല്‍), പരേതനായ വൈ.എ സമദ് (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മൈനാഗപ്പള്ളി), പി.വൈ ഇസ്മായില്‍ കുട്ടി, വൈ ഷാജഹാന്‍ (ഡിസിസി ജനറല്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അംഗം-ശാസ്താംകോട്ട) എന്നിവര്‍ വൈ.എ റഹീമിന്‍റെ സഹോദരങ്ങളാണ്. യുഎഇയിലെ കോണ്‍ഗ്രസ് കൂട്ടായ്മയായ ഷാര്‍ജ ഇന്‍കാസിന്‍റെ പ്രസിഡന്‍റ് കൂടിയാണ് റഹീം.