ചൊവ്വാദൗത്യ പേടകം ; പുതിയ ചിത്രം പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

JAIHIND TV DUBAI BUREAU
Sunday, October 10, 2021

ദുബായ് : യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് , പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഓക്‌സിജന്‍ ചൊവ്വയില്‍ കണ്ടെത്തി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വയുടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് ഹോപ് പ്രോബ് എടുത്ത ചിത്രങ്ങളും, അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

ഹോപ് പ്രോബില്‍ നിന്ന് ലഭിച്ച ഈ വിവരങ്ങള്‍ നാസ ഉള്‍പ്പടെയുള്ളവയുമായി യുഎഇ പങ്കുവെച്ചു.