എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ജാമ്യം റദ്ദാക്കി

Jaihind Webdesk
Tuesday, January 24, 2023

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ജാമ്യം റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എറണാകുളം സിജെഎം കോടതിയാണ് കഴിഞ്ഞ ദിവസം അർഷോയുടെ ജാമ്യം റദ്ദാക്കിയത്.

എല്ലാ ശനിയാഴ്ചകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ. ഇത് ലംഘിച്ചതിനാണ് കോടതി നടപടി. അതേസമയം ഡെങ്കിപ്പനി പിടിപെട്ട് കിടപ്പിലാണെന്നാണ് ആർഷോയുടെ വിശദീകരണം.

ഒന്നര മാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. വധശ്രമക്കേസില്‍ ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇപ്പോള്‍ വീണ്ടും ജാമ്യം റദ്ദാക്കിയതോടെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.