കെഎസ്‌യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Jaihind Webdesk
Wednesday, March 30, 2022

 

തിരുവനന്തപുരം: ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു വനിതാ പ്രവർത്തകയെ മർദ്ദിച്ച കേസിൽ എല്ലാ പ്രതികളുടേയും ജാമ്യം തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

കെഎസ്‌യു പ്രവർത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകനെയും പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി ഗോകുൽ രവിയാണ് അറസ്റ്റിലായത്. കെഎസ്‌യു പ്രവർത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിലും എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കഴിഞ്ഞ മാര്‍ച്ച് 15 നായിരുന്നു എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം. പോലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. കോളേജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കമുള്ളവരെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു.