ലൈംഗിക പീഡനം: പരാതി കേന്ദ്രത്തില്‍ എത്തിയത് ജില്ല-സംസ്ഥാന തലങ്ങളില്‍ നടപടി ഉണ്ടാകാത്തതിനാല്‍

Jaihind Webdesk
Tuesday, September 4, 2018

സിപിഎം ജില്ലാ സെക്രട്ടറിക്കും, സംസ്ഥാന സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് പെൺകുട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. പാർടി ഒഫീസിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. എംഎൽഎക്കെതിരായ ലൈംഗികാരോപണ പരാതി പുറത്തുവന്നത് വി എസ് വിഭാഗത്തിന്‍റെ നീക്കമാണെന്നും ആരോപണമുണ്ട്. അതിനിടെ പെൺകുട്ടിയോട് മാധ്യമങ്ങളിൽ പ്രതികരിക്കരുതെന്ന് പാർടി നേതൃത്വം കർശനമായി വിലക്കി.