ലൈംഗികാതിക്രമ പരാതി; ബംഗാളി നടി ശ്രീലേഖ മിത്രയുടെ മൊഴി പോലീസ് രേഖപ്പെടുത്തും; മുന്‍കൂർ ജാമ്യത്തിനായി രഞ്ജിത്ത്

Jaihind Webdesk
Tuesday, August 27, 2024

 

തിരുവനന്തപുരം: സംവിധായകൻ ര‍ഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് നൽകിയ ബംഗാളി നടി ശ്രീലേഖ മിത്രയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് രഞ്ജിത്തിന്‍റെ നീക്കം.

പ്രത്യേക സംഘമാണ് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്നത്. ലൈംഗിക ആരോപണം കൂടാതെ സിനിമാ സെറ്റുകളിലും താമസ സ്ഥലങ്ങളിലും നേരിട്ടേണ്ട വന്ന വിവേചനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാട്ടി 15-ലധികം പരാതികളാണ് ഇതിനകം പോലീസിന് ലഭിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ അന്വേഷിക്കാൻ വനിതാ എസ്പിമാരുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ ഡിജിപി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.