ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; നിരവധി പേർക്ക് പരിക്ക്

Jaihind Webdesk
Saturday, December 22, 2018

Sabarimala-Accidents

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ളാഹ ചെറിയ വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ചെന്നൈ സോക്കാർപേട്ട സ്വദേശികളാണ് എല്ലാവരും. ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോൾ ശനിയാഴ്ച വൈകിട്ട് 5.15നായിരുന്നു അപകടം. തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചു മറിയുകയായിരുന്നു.19 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പവേശിച്ചവർ: വാസുദേവൻ 32, മഹേഷ് 29, ത്യാഗരാജൻ 33, രമേശ് 24. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുന്നവർ: ബാലാജി 19, പ്രഭു 31, രാജേഷ് 27, സുരേഷ് 30 ( ഇരുവരും സഹോദരങ്ങൾ), വാസുദേവൻ 28, മണി 29, രാമപ്രസാദ് 34, മകൻ രാമവർഷൻ 9, ഡ്രൈവർ കനകരാജ് 42, സുരേഷ് 21, തരുൺ 29, ഗജേന്ദ്രൻ 28, ധൻരാജ്. വാഹനത്തിലുണ്ടായിരുന്ന സൈമൺ, കാർത്തിക് എന്നിവർ പരിക്കില്ലാതെ രക്ഷപെട്ടു.

teevandi enkile ennodu para