സേവാദൾ സംസ്ഥാന നേതൃക്യാംപ് കൽപ്പറ്റയിൽ

Jaihind News Bureau
Thursday, September 19, 2019

രാഷ്ട്രീയ, സാമൂഹ്യ ബോധമുള്ള കർമ്മനിരതരായ പ്രവർത്തകരെ വാർത്തെടുക്കുകയെന്നതാണ് സേവാദളിന്‍റെ ലക്ഷ്യമെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് ലാൽജി ദേശായി. യുവജനങ്ങളുടെ സേവനം നാടിന്‍റെ പുരോഗതിക്ക് ആവശ്യമാണ്. ഇതിനായി കർമ്മനിരതരായ യുവജനങ്ങളെ അണിനിരത്താനാണ് സേവാദൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ സേവാദൾ സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.